ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന. അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ…
Read MoreTag: Ohari
ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്സ് 31,000 ഭേദിച്ചു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു . മാസത്തിന്റെ അവസാന വ്യാപാര ദിനമായ ഇന്ന് 278.18 (0.90%) പോയിന്റ് ഉയര്‍ന്ന് സർവകാല റെക്കോഡായ 31,000 മറികടന്ന് കടന്ന് 31,028 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് .സെന്‍സെക്സ് 30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്. 2 മാസം കൊണ്ട് എന്റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം…
Read Moreഒരാഴ്ചകൊണ്ട് ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 49,642 കോടിയുടെ വര്‍ധന
മുംബൈ : ഓഹരി വിപണി എക്കാലത്തേയും മികച്ച ഉയരംകുറിച്ചപ്പോൾ പത്ത് പ്രമുഖ കമ്പനികളിൽ ഒരാഴ്ചകൊണ്ട് ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വർധന 49,642.58 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ വിപണിമൂല്യം 11,998.43 കോടി വർധിച്ച് 3,95,547.46 കോടിയായി. ഒഎൻജിസിയുടെ മൂല്യം 8,213.27 കോടി വർധിച്ച് 2,39,083.17 കോടിയായും ഐഒസിയുടെ വിപണിമൂല്യം 7,429.53 കോടി കൂടി 2,13,586.98 കോടിയുമായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണിമൂല്യത്തിൽ 6,168.4 കോടിയുടെ വർധനവാണുണ്ടായത്. 2,34,739.82 കോടി രൂപയായാണ് വിപണി മൂല്യമുയർന്നത്. ഐടിസിയുടെ വിപണിമൂല്യം 5,162.64 കോടി ഉയർന്ന് 3.38,426,09ആയും എച്ച്ഡിഎഫ്സിയുടേത് 4,750.11 കോടി വർധിച്ച് 2,44,185.90 കോടിയുമായി. അതേസമയം, ടിസിഎസിന്റെ വിപണിമൂല്യം 7,704.38 കോടി കുറഞ്ഞ് 4,47,700.93 കോടിയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെത് 1,609.41 കോടി നഷ്ടത്തിൽ 4,53,495.92 കോടിയുമായി. ഇൻഫോസിസിന് നഷ്ടമായത് 987.69 കോടിയാണ്. എന്നിരുന്നാലും വിപണിമൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്…
Read Moreനിക്ഷേപകരുടെ പങ്കാളിത്തം കൂടി.ഏപ്രിൽ മാസം നിക്ഷേപിച്ചത് 5000 കോടിയോളം രൂപ
ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…
Read Moreപുതുതായി ലിസ്റ്റ് ചെയ്ത കമ്പനികൾ നിക്ഷപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടം
മുംബൈ : ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം…
Read Moreവിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വവും ആസൂത്രണം
കൊച്ചി: വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യാൻ സ്റ്റോക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ചെലവ്, സമ്പാദ്യം, നിക്ഷേപം എന്നിവ ആസൂത്രണം ചെയ്ത് ജീവിതത്തിലെ പ്രധാന ധനകാര്യ ആവശ്യങ്ങൾക്കും വിരമിക്കലിനു ശേഷം പരസഹായമില്ലാതെ സുരക്ഷിതമായി ജീവിക്കാനും ആവശ്യമായ പദ്ധതി രൂപവത്കരിക്കാൻ ഈ ഓൺലൈൻ സംവിധാനം വഴി സാധിക്കും. ഈ സംവിധാനത്തിന്റെ വരിക്കാർക്ക് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും സമ്പാദ്യത്തിലും നിക്ഷേപത്തിലും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് അറിയിച്ചു. സവ്ജന്യമായി ഓഹരി വ്യാപാര അക്കൌണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും ഇവിടെ ക്ലിക്ക് ചെയ്യുക .
Read Moreഅക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ നാളെ മുതല്‍ എസ്.ബി.ഐയില്‍ പിഴ
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിഴ ഈടാക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പില്‍വരും. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്‍സിന്‍െറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണം. 75നും 50നുമിടക്ക് ശതമാനം കുറവാണെങ്കില്‍ 75 രൂപയും 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും പിഴയടക്കണം. പിഴക്കൊപ്പം സേവനനികുതിയും ഈടാക്കും. പുതിയ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി 2012ലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്നുള്ള പിഴ ഈടാക്കല്‍ എസ്.ബി.ഐ നിര്‍ത്തിവെച്ചിരുന്നത്. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്കും എസ്.ബി.ഐ ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം എ.ടി.എമ്മുകളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍…
Read Moreവമ്പിച്ച വാഹന ആദായ വില്‍പ്പന!,ബൈക്കിനു 20,000 രൂപ ,സ്കൂട്ടറിനു 15,000 വരെ വിലക്കുറവ്
കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബി എസ് 3 & ബി എസ്…
Read Moreവെറും 50 രൂപയ്ക്ക് ATM സേവിങ്ങ്സ് ബാങ്ക് സേവനങ്ങളുമായി പോസ്റ്റ് ഓഫിസ് ബാങ്ക്
ഇനി കഴുത്തറുപ്പന്‍ ബാങ്കിംഗ് ചാര്‍ജുകളെ പേടിക്കേണ്ട .ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പോസ്റ്റ് ഓഫീസുകളും മികച്ച ബാങ്കുകളായി മാറുന്നു .നേരത്തേ തന്നെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപെട്ടും സേവിങ്സ് അക്കൗണ്ട് സൗകര്യമുണ്ടെങ്കിലും ഇപ്പോള്‍ ബാങ്കിങ് മേഖല പരിഷ്കരിച്ചതിന് അനുസരിച്ച് എടിഎംമ്മും കോര്‍ ബാങ്കിംഗ് സവ്കാര്യമുള്‍പ്പടെ ഉള്‍പ്പെടുത്തി രാജ്യത്തെ പോസ്റ്റ് ഓഫീസുകളും മികച്ച ബാങ്കുകളായി മാറുകയാണ് . ചെക്ക് സൗകര്യം ആവശ്യമില്ലെങ്കിൽ വെറും അമ്പതു രൂപയും രണ്ടു ഫോട്ടോയും ആധാർ അഥവാ തിരിച്ചറിയിൽ കാർഡും നൽകി ഏതു പോസ്റ്റോഫീസിലും അക്കൗണ്ട് തുടങ്ങാനാകും. ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോസ്റ്റോഫീസ് എടിഎമ്മുകളിൽ നിന്ന് മാത്രമല്ല, ഏതു ബാങ്കിന്റെ ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എത്രതവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഒരു രൂപ പോലും സർവീസ് ചാർജ് ഇല്ലാത്ത…
Read Moreകേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ
കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് . സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍ തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ക്ഷേമ പെൻഷനുകൾ…
Read More